November 29, 2018 | by admin_profile
ഇസ്‌ലാമിക രാഷ്ട്രത്തെയും മുസ്‌ലിംകളെയും ആക്രമിക്കുന്ന ശത്രുക്കള്‍ക്കെതിരെ സര്‍വശക്തിയുമുപയോഗിച്ച് യുദ്ധംചെയ്യല്‍ നിര്‍ബന്ധമാകുന്നതാണ് സായുധജിഹാദിന്റെ മൂന്നാമത്തെ ഘട്ടം. ഇതിന് മുമ്പ് ശത്രുക്കളെ പ്രതിരോധിക്കാന്‍ മാത്രമേ അനുവാദമു ണ്ടായിരുന്നുള്ളൂ. പിന്നീട് സായുധസമരത്തിന് ആഹ്വാനംചെയ്യുന്ന സൂറത്തുല്‍ബഖറയിലെ ആയത്തുകള്‍ അവതരിച്ചു. നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങളും യുദ്ധംചെയ്യുക. എന്നാല്‍ അതിക്രമം പ്രവര്‍ത്തിച്ചുകൂടാ. എന്തെന്നാല്‍ അതിക്രമികളെ അല്ലാഹു ഇഷ്‌ടപ്പെടുന്നില്ല. (അല്‍ബഖറ-190) (72). സയ്യിദ് മൗദൂദി എഴുതുന്നു: അനുവാദത്തിന്റെയും ആജ്ഞയുടെയും അവതരണങ്ങള്‍ ക്കിടയില്‍ ഏതാനും മാസങ്ങളുടെ വിടവുണ്ട്. നമ്മുടെ ഗവേഷണമനുസരിച്ച് ഹി: ഒന്നാംവര്‍ഷം ദുല്‍ഹജ്ജി ലാണ് അനുവാദസൂക്തം അവതീര്‍ണ്ണമായത്. ആജ്ഞാസൂക്തമാകട്ടെ ഹി. രണ്ടാം വര്‍ഷം ബദര്‍യുദ്ധത്തിന് അല്‍പ്പം മുമ്പ് റജബിലോ, ശഅബാനിലോ ആണ് അവതരിച്ചത്.
ഈ ഘട്ടത്തില്‍ നടത്തുന്ന സായുധ ജിഹാദ് തികച്ചും പ്രതിരോധാത്മകമാണ്. പ്രവാചകന്‍ തന്റെ മദീനാജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ നടത്തിയ യുദ്ധങ്ങള്‍ ഈ ഗണത്തിലാണ് ഉള്‍പ്പെടുക.
മുഴുവന്‍ അക്രമികള്‍ക്കുമെതിരെ നിര്‍ബന്ധമാകുന്ന ഘട്ടം
ഇസ്‌ലാമിക രാഷ്‌ട്രം ഭദ്രമാവുകയും കരുത്താര്‍ജ്ജിക്കുകയും ചെയ്യുമ്പോള്‍, അക്രമികളായ സമൂഹ ങ്ങളെയും, സ്വേഛാധിപതികളായ ഭരണാധികാരികളേയും അമര്‍ച്ചചെയ്യാനും, മര്‍ദ്ദിതജനതയെ മോചിപ്പി ക്കുവാനും നാശവും കുഴപ്പവും അവസാനിപ്പിക്കുവാനും വേണ്ടി യുദ്ധം നടത്തല്‍ ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ബാധ്യതയാണ്. ഇതാണ് സായുധജിഹാദിന്റെ നാലാമത്തെ ഘട്ടം. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ സൂക്തങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. (74). ഉദാഹരണായി: പരലോകത്തിന്‌വേണ്ടി ഭൗതിക ജീവിതത്തെ വില്‍പന നടത്തി യിട്ടുള്ളവര്‍ ദൈവികസരണയില്‍ യുദ്ധം ചെയ്യേണ്ടതാകുന്നു. ആര്‍ ദൈവികസരണിയില്‍ യുദ്ധംചെയ്യുകയും അങ്ങനെ വധിക്കപ്പെടുകയും ചെയ്യുന്നുവോ അവനു നാം അതിമഹത്തായ പ്രതിഫലം നല്‍കുന്നതാകുന്നു. (അന്നിസാഅ്: 74).
നാം നേരത്തേ ചര്‍ച്ചചെയ്‌ത, മര്‍ദ്ദിത ജനതക്ക്‌വേണ്ടി നിങ്ങള്‍ എന്തുകൊണ്ട് യുദ്ധംചെയ്യുന്നില്ല….. എന്ന ആയത്ത് (അന്നിസാഅ്: 75) ഈ ആഹ്വാനത്തിന് ശേഷമാണ് അവതരിക്കുന്നത്. മക്കയിലെ പീഡിത ജനത യുടെ മോചനത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ ഈ സൂക്തത്തിലൂടെ കല്‍പ്പന ലഭിച്ച പ്രവാചകന്‍, അധികം താമസിയാതെ മക്ക ജയിച്ചടക്കി- ഹി. എട്ടാം വര്‍ഷം റമസാനിലായിരുന്നു അത്.
സായുധ ജിഹാദിന്റെ മൂന്നാംഘട്ടത്തിന് പ്രതിരോധ സ്വഭാവമാണ് ഉണ്ടായിരുന്നതെങ്കില്‍, ഈ നാലാംഘട്ടത്തിന് മുന്നേറ്റ സ്വഭാവമാണ് ഉള്ളത്. അതുകൊണ്ട് ഇതിനെ �ആക്രമണപരമായ ജിഹാദ്� എന്ന് വിശേഷിപ്പിക്കാം. (75). ഇമാം ഇബ്‌നുതൈമിയ്യ ഈ ഘട്ടത്തെ �നിര്‍ബന്ധ സായുധസമരത്തെ ശക്തിപൂര്‍വ്വം സ്ഥാപിച്ച ഘട്ടമെന്നാണ്.� വിശേഷിപ്പിച്ചിട്ടുള്ളത്. (76). ഈ ജിഹാദ് നിരന്തരം തുടരുന്നതും അന്ത്യനാള ടുക്കുംവരെ നിലനില്‍ക്കുന്നതുമാണ്. പ്രവാചകന്‍ അരുളി: ജിഹാദ് എന്റെ കാലംമുതല്‍ എന്റെ സമുദായ ത്തിലെ അവസാനത്തെ ആള്‍ ദജ്ജാലുമായി യുദ്ധം ചെയ്യുന്നതുവരെ തുടരും. ഏത് അക്രമകാരിയുടെ അക്രമവും, നീതിമാന്റെ നീതിയും അതിനെ ദുര്‍ബ്ബലപ്പെടുത്തുകയില്ല. (അബൂദാവൂദ്)
ഈ ജിഹാദിനെകുറിച്ച് രണ്ട് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒന്ന്: ഇതിന്റെ ഉദ്ദേശ്യം ജനങ്ങളെ നിര്‍ബ്ബന്ധപൂര്‍വ്വം ഇസ്‌ലാം സ്വീകരിപ്പിക്കുകയല്ല. ഇസ്‌ലാം മനുഷ്യന്റെ ഹൃദയവുമായി ബന്ധപ്പെട്ടതാണ്. നിര്‍ബന്ധംവഴി ഹൃദയം ഒരു വിശ്വാസവും സ്വീകരിക്കുകയില്ല. (77). രണ്ട്: ഈ ജിഹാദിന്, ഒരു ജനതയെ യജമാനന്മാരും മറ്റൊരു ജനതയെ അടിമകളുമാക്കുന്ന കൊളോണിയലിസം, സാമ്രാജ്യത്വം തുടങ്ങിയവയുടെ ലക്ഷ്യങ്ങളുമായി വിദൂര ബന്ധംപോലുമില്ല. മറിച്ച്, ലോകത്ത് അനീതിയും അക്രമവും അവസാനിപ്പിക്കുക, സത്യം സ്വീകരിക്കുവാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടാക്കുക ഇത് മാത്രമാണ് ഈ ജിഹാദിന്റെ ലക്ഷ്യം. (78). ഇതുമായി ബന്ധപ്പെട്ട് മുമ്പ് വിശദീകരിച്ച കാര്യങ്ങള്‍ ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്).
സായുധ ജിഹാദിന്റെ നിഷിദ്ധം, അനുവദനീയം, ഇങ്ങോട്ട് അക്രമിക്കുന്നവര്‍ക്കെതിരെ നിര്‍ബന്ധം, മുഴുവന്‍ അക്രമികള്‍ക്കെതിരെയും നിര്‍ബന്ധം എന്നീ ക്രമപ്രവൃദ്ധമായ നാല് ഘട്ടങ്ങള്‍ ജിഹാദിനെകുറിച്ച ചര്‍ച്ചയില്‍ സവിശേഷമായ ശ്രദ്ധപതിയേണ്ടവയാണ്.
ദഅ്‌വത്തിന്റെ പൂര്‍ത്തീകരണം
അക്രമികള്‍ക്കെതിരെ അനിവാര്യഘട്ടങ്ങളില്‍ യുദ്ധത്തിന് ആദ്യം അനുവാദവും ശേഷം കല്‍പനയും നല്‍കിയ ഇസ്‌ലാം അതിന് മുമ്പ് നിര്‍ബന്ധമായും പൂര്‍ത്തീകരിക്കേണ്ട ഉപാധികളും, യുദ്ധഭൂമിയില്‍ കര്‍ശന മായി പാലിക്കേണ്ട നിയമങ്ങളും വ്യക്തമായി പഠിച്ചിട്ടുണ്ട്. പ്രബോധനത്തിന്റെ പൂര്‍ത്തീകരണമാണ് അവയില്‍ മുഖ്യം. എത്ര ഭീകരമായ അക്രമികള്‍ക്കെതിരെയും യുദ്ധം നടത്തുന്നതിന് മുമ്പ് അവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും, അതിലേക്കവരെ ക്ഷണിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്. പ്രബോധനം പൂര്‍ത്തീകരിക്കാത്ത ഒരു സമൂഹത്തോടും പ്രബോധനഘട്ടത്തില്‍ പ്രബോധിതരോടും സായുധ ജിഹാദ് നടത്തുന്നത് നിഷിദ്ധമാണ്. ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയില്ലെന്ന് ഇമാം ഇബ്‌നു റുഷ്‌ദ് രേഖപ്പെടുത്തിയിട്ടുണ്ട്. (79). �ഒരു പ്രവാചകനെ നിയോഗിക്കുന്നത് വരെ നാം (ജനങ്ങളെ) ശിക്ഷിക്കാറുമില്ല.� എന്ന ഖുര്‍ആനിക സൂക്തം ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. (അല്‍ ഇസ്‌റാഅ്: 15).
ഇമാം ബുഖാരി ഇതിന്ന് തെളിവായി ധാരാളം ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. �ജൂത ക്രൈസ്‌തവരോടുള്ള നബി (സ) യുടെ പ്രബോധനം, യുദ്ധം, കിസ്‌റ-കൈസറിനുള്ള കത്ത്, യുദ്ധത്തിന് മുമ്പുള്ള പ്രബോധനം ഇസ്‌ലാമിലേക്കുള്ള നബിയുടെ ദഅ്‌വത്ത് തുടങ്ങിയ തലക്കെട്ടുകളും അവക്ക് താഴെ ചേര്‍ത്തിട്ടുള്ള ഹദീസുകളും പഠനാര്‍ഹങ്ങളാണ്. ഇമാം ഇബ്‌നുഹജറുല്‍ അസ്‌ഖലാനി ഉമറ്‌ബ്‌നു അബ്‌ദില്‍അസീസ്, ഇമാം ശാഫി, ഇമാം മാലിക് (റ) തുടങ്ങിയ പ്രമുഖരുടെ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് പ്രസ്‌തുത ഹദീസുകള്‍ വിശദീകരിച്ചിട്ടുണ്ട്. ഉമറുബ്‌നു അബ്‌ദില്‍ അസീസ് (റ) പ്രബോധനത്തെ യുദ്ധത്തിനുള്ള ശര്‍ത്വായി-നിബന്ധന- എണ്ണുകയും, ശാഫി, മാലിക് തുടങ്ങിയവര്‍ ഇസ്‌ലാമിക സന്ദേശം എത്തിയിട്ടി ല്ലാത്തവരെ യുദ്ധത്തിന് മുമ്പ് പ്രബോധനം ചെയ്യണമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. (80). നബി (സ) ആരെയെങ്കിലും സൈനിക നായകനാക്കി നിശ്ചയിച്ച് യുദ്ധത്തിനയക്കുകയായിരുന്നുവെങ്കില്‍ ശത്രുക്കളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുംമുമ്പ് യുദ്ധംചെയ്യരുതെന്ന് കല്‌പിക്കാറുണ്ടായിരുന്നു. ഇതില്‍നിന്നും മനസ്സിലാകുന്നത്, വേദക്കാരോ, മുശ്‌രിക്കുകളോ ആരാകട്ടെ പ്രബോധനമെത്തിയിട്ടില്ലാത്ത ഒരു ജനതയോടും യുദ്ധം ചെയ്യാന്‍ പാടില്ല എന്നതാണ്. (81). പ്രവാചകത്വലബ്‌ധിക്ക്‌ശേഷം, ശത്രുക്കള്‍ക്കെതിരെ ആദ്യമായി ആയുധമെടുത്ത് ബദ്‌റിലും, ശേഷമുള്ള യുദ്ധങ്ങളിലും താന്‍ ആരോടാണോ യുദ്ധത്തിനിറങ്ങുന്നത് അവര്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശം പൂര്‍ണ്ണമായും എത്തിച്ചിട്ടുണ്ടെന്നും അവരില്‍ ഇസ്‌ലാമിന്റെ സന്ദേശം ലഭിച്ചിട്ടില്ലാത്ത ഒരാള്‍പോലും ഇല്ലെന്നുമുള്ള ദൃഢബോധ്യം നബി (സ) ക്ക് ഉണ്ടായിരുന്നു. മക്കയിലെ നേതാക്കളും സാധാരണക്കാരുമുള്‍പ്പെടെ മുഴുവന്‍ ജനങ്ങള്‍ക്കും ഇസ്‌ലാമിനെ എത്തിച്ചു കൊടുക്കുകയെന്ന ബാധ്യത വിജയകരമായി പൂര്‍ത്തീകരിച്ച നബി (സ) അവരിലോരോരുത്തരേയും നിരവധി തവണ ഇസ്‌ലാമിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പതിമൂന്ന് വര്‍ഷംകൊണ്ട് മക്കക്ക് പുറത്തേക്ക്‌കൂടി പ്രബോധനം വ്യാപിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
എന്നാല്‍ ഇന്ത്യയിലെ അവസ്ഥയാകട്ടെ തികച്ചും വ്യത്യസ്‌തമാണ്. ഇവിടുത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഇസ്‌ലാമിനെകുറിച്ച് അജ്ഞരാണ്. ജീര്‍ണ്ണത ബാധിച്ച മുസ്‌ലിം സമൂഹത്തിന്റെ ജീവിതം കണ്ടും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും നിറഞ്ഞ പ്രതിയോഗികളുടെ കുപ്രചാരണങ്ങള്‍ കേട്ടും ഇസ്‌ലാമിനെ അവര്‍ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. മുസ്‌ലിംകളെ ക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരുന്ന ഫാഷിസ്റ്റു കളില്‍തന്നെ നല്ലൊരു പങ്കും �ശാഖകളില്‍നിന്ന്� ചൊല്ലിപ്പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിനെക്കുറിച്ച് വികലധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. ഒരു വേള ദീനിനെ മനസ്സിലാക്കാന്‍ അവസരം ലഭിക്കുന്നപക്ഷം ഫാഷിസ്റ്റ് സമീപനം ഉപേക്ഷിക്കാന്‍ മാത്രമല്ല ഇസ്‌ലാം സ്വീകരിക്കാന്‍പോലും അവരില്‍ പലരും സന്നദ്ധ രായേക്കും. പക്ഷേ, വര്‍ത്തമാനകാല മുസ്‌ലിം സമൂഹത്തിന്റെ ജീവിതം ദീനിനെ യഥോചിതം മനസ്സിലാക്കു ന്നതിന് തടസ്സമായി വര്‍ത്തിക്കുകയാണ്. അതോടൊപ്പം, വളരെ പരിമിതമായ അര്‍ത്ഥത്തില്‍ മാത്രമേ ഇവിടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുള്ളൂ എന്ന്‌കൂടി വരുമ്പോള്‍ ഈ പ്രതിസന്ധിയുടെ ആഴം വര്‍ദ്ധി ക്കുകയാണ്. അതുകൊണ്ട്‌തന്നെ മുസ്‌ലിം സമുദായത്തെ സംസ്‌കരിച്ച് �ഖൈറു ഉമ്മത്താക്കി� മാറ്റുവാനും ഇസ്‌ലാമിനെ യഥാര്‍ത്ഥരൂപത്തില്‍ സമ്പൂര്‍ണ്ണമായി ജനങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുവാനുമാണ് വിവേകവും വിചാരവുമുള്ളവര്‍ ശ്രമിക്കേണ്ടത്. ഇസ്‌ലാമിനെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയിട്ടില്ലാത്ത ഒരാളും ഇവിടെ അവശേഷിക്കരുത്. നൂഹ് (അ) 950 വര്‍ഷത്തെ പ്രബോധനത്തിന് ശേഷം അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ശ്രദ്ധിക്കുക:
നൂഹ് ബോധിപ്പിച്ചു: നാഥാ, രാപ്പകല്‍ ഞാനെന്റെ ജനത്തെ വിളിച്ചുകൊണ്ടിരുന്നു. പക്ഷേ, എന്റെ വിളി അവരുടെ അകന്നുപോക്ക് മാത്രമേ വര്‍ദ്ധിപ്പിച്ചുള്ളൂ. നീ പൊറുത്തുകൊടുക്കുന്നതിന് വേണ്ടി ഞാന്‍ വിളിച്ചപ്പോ ഴൊക്കെയും അവര്‍ ചെവിയില്‍ വിരല്‍ തിരുകുകയും വസ്‌ത്രംകൊണ്ട് മുഖം മൂടുകയും സ്വന്തം നിലപാടില്‍ ശഠിച്ചുനില്‍ക്കുകയും മഹാഗര്‍വിഷ്‌ഠരാവുകയുമാണ് ചെയ്‌തത്. (നൂഹ് 5-7)
ഇന്ത്യന്‍ ജനതയെ മുന്നില്‍വെച്ചുകൊണ്ട് നമ്മുടെ പ്രബോധനത്തെക്കുറിച്ച് ഇത്തരമൊരു റിപ്പോര്‍ട്ട് അല്ലാഹുവിന്റെ മുന്നില്‍ സമര്‍പ്പിക്കുവാന്‍ നമുക്ക് സാധ്യമാകുമോ? ഇല്ലെന്നുറപ്പ്. എങ്കില്‍ ആ ലക്ഷ്യം പൂര്‍ത്തീകരിക്കുവാനാണ് നാം തീവ്രശ്രമം നടത്തേണ്ടത്. അല്ലാതെ, പ്രശ്‌നങ്ങളെ അക്കങ്ങളുടെ അടിസ്ഥാന ത്തില്‍ വിശകലനംചെയ്‌ത് നയനിലപാടുകള്‍ തീരുമാനിക്കുന്ന ഗണിതശാസ്‌ത്ര സമീപനം ഇസ്‌ലാമിനന്യ മാണ്. അങ്ങനെയായിരുന്നുവെങ്കില്‍ നൂഹ് നബിയുടെ 950 വര്‍ഷത്തെ പ്രബോധനഫലവും മുഹമ്മദ് (സ) പതിമൂന്ന് വര്‍ഷംകൊണ്ട് മദീനയില്‍ ഇസ്‌ലാമിക രാഷ്‌ട്രം സ്ഥാപിച്ചതും നാം എങ്ങനെയാണ് വിലയിരുത്തുക? പ്രബോധനം നടത്തിയ വര്‍ഷങ്ങളുടെ എണ്ണമല്ല, അത് എത്രമാത്രം പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ട് എന്നതാണ് പരിഗണനീയമായിട്ടുള്ളത് എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. അതോടൊപ്പം ചരിത്രത്തില്‍ ഇസ്‌ലാം ശരവേഗത്തില്‍ പ്രചരിച്ചതും കാലഘട്ടങ്ങളിലെ വെല്ലുവിളികളെ അതിജീവിച്ച് പിടിച്ചുനില്‍ക്കുന്നതും ആയുധശക്തികൊണ്ടല്ലെന്നും ദൈവപ്രോക്തമായ ദീനിന്റെ ആശയഗാംഭീര്യവും അജയ്യതയുംകൊണ്ടാ ണെന്നും ഗ്രഹിച്ചിരിക്കേണ്ടതാണ്.
(അവസാനിച്ചു)
71. സാദുല്‍ മആദ് 3/71, ഫതാവാ ഇബ്‌നി തൈമിയ: 28/349-350.
72. അല്‍ബഖറ: 190-193.
73. തഫ്‌ഹീമുല്‍ ഖുര്‍ആന്‍ 3/225.
74. അത്തൗബ: 24, 29, 38-41.
75. ഇസ്‌ലാം ഒറ്റനോട്ടത്തില്‍ 239-240.
76. ഫതാവാഇബ്‌നിതൈമിയ്യ 28/350-353.
77. അര്‍റഅ്‌ദ്: 31.
78. ഇസ്‌ലാം ഒറ്റനോട്ടത്തില്‍ 237-241.
79. ബിദായതുല്‍ മുജ്‌തഹിദി വനിഹായതുല്‍ മുഖ്‌തസ്വിദ് 1/312.
80. ഫ്‌ത്‌ഹുല്‍ബാരി. 6/82.
81. അല്‍ മുഗ്‌നി-കിതാബുല്‍ ജിഹാദ് 8/361.