ശരീഅത്തിന്റെ ഇനങ്ങള്‍
ഖുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലുള്ള ഇസ്‌ലാമിക നിയമസംഹിതയാണ് ശരീഅത്ത്. ഈ നിയമങ്ങളെ അവയുടെ പ്രകൃതവും പ്രയോഗവല്‍ക്കരണ സ്വഭാവവും പരിഗണിച്ച് മൂന്നായി തിരിച്ചിരി ക്കുന്നു. (4)
1- രാഷ്‌ട്ര നിയമങ്ങള്‍ (അല്‍ ഖാനൂനുദ്ദുവലി)
ഭരണാധികാരിയുടെ തെരഞ്ഞെടുപ്പ്, അധികാരങ്ങള്‍, ചുമതലകള്‍, പാര്‍ലമെന്റ് യുദ്ധവും സന്ധിയും ഗവര്‍ണ്ണര്‍മാര്‍, ജഡ്‌ജിമാര്‍, ഉദ്യോഗസ്ഥര്‍ രാഷ്‌ട്രാന്തരീയ ബന്ധങ്ങള്‍ തുടങ്ങിയ രാഷ്ട്രവും ഭരണവുമായി ബന്ധപ്പെട്ട നിയമങ്ങളെയാണ് അല്‍ഖാനുനുദ്ദുവലി എന്ന് പറയുന്നത്.
2- ക്രിമിനല്‍ നിയമങ്ങള്‍
(അല്‍ ഖാനൂനുല്‍ജിനാഈ)
കൊലപാതകം, മോഷണം, വ്യപിചാരം, ദുരാരോപണം, മതപരിത്യാഗം, രാഷ്‌ട്രത്തിനെതിരായ കലാപം, ഇവയ്‌ക്കുള്ള ശിക്ഷകള്‍, ശിക്ഷണ നടപടികള്‍, ബലപ്രയോഗത്തിലൂടെ തിന്മകള്‍ തടയല്‍, അക്രമി കള്‍ക്കെതിരിലുള്ള സായുധസമരം തുടങ്ങിയവയാണ് ക്രിമിനല്‍ നിയമങ്ങളില്‍ ഉള്‍പ്പെടുന്നത്.
3- സാമൂഹിക നിയമങ്ങള്‍
(അല്‍ ഖാനൂനുല്‍ മദനി)
രാഷ്‌ട്ര-ക്രിമിനല്‍ നിയമങ്ങളില്‍ ഉള്‍പ്പെടാത്ത ശരീഅത്തിന്റെ ശേഷിച്ച നിയമങ്ങളാണ് മൂന്നാമത്തെ വിഭാഗം. സക്കാത്ത്, ജുമുഅ, അന്തരാവകാശം, വിവാഹം, ത്വലാഖ്, രക്ഷാകര്‍തൃത്വം, വഖ്‌ഫ്, ഒസ്യത്ത് തുടങ്ങിയവയെല്ലാം ഈ ഗണത്തിലാണ് പെടുക.
ഇസ്‌ലാമിക രാഷ്‌ട്രം നിലവില്‍വരുമ്പോള്‍ ശരീഅത്ത് മുഴുവനായും നടപ്പിലാക്കുവാനുള്ള ബാധ്യതയും അധികാരവും ഭരണാധികാരിയില്‍ നിക്ഷിപ്‌തമായിരിക്കും. (5) ഖലീഫയും അദ്ദേഹത്തിന്റെ പ്രതിനിധികളായ ഗവര്‍ണര്‍മാര്‍, ഖാളിമാര്‍, ഇമാമുമാര്‍ തുടങ്ങിയവരുമാണ് അതിന് നേതൃത്വം നല്‍കുക. (6) സമൂഹത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളും ഭരണകൂടമായിരിക്കും കൈകാര്യം ചെയ്യുക. നബി (സ) തന്നെയാണ് ഈ വിഷയത്തില്‍ നമുക്ക് മാതൃക. തിരുമേനിയുടെ ജീവിതത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ചാല്‍ ഈ വസ്‌തുത ബോധ്യ പ്പെടും. നമ്മുടെ വിഷയം അതല്ലാത്തതിനാല്‍ അതിവിടെ ചര്‍ച്ചചെയ്യുന്നില്ല.
എന്നാല്‍, ഇസ്‌ലാമിക രാഷ്‌ട്രം നിലവിലില്ലാത്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് ശരീഅ ത്തിന്റെ മുഴുവന്‍ നിയമങ്ങളും ഒരേപോലെ നടപ്പിലാക്കുവാനുള്ള ബാധ്യതയോ അധികാരമോ ഇല്ല. ശരീഅ ത്തിലെ ഒന്നാമത്തെ വിഭാഗം രാഷ്‌ട്ര നിയമങ്ങളാണല്ലോ. ഒരു ഭരണകൂടം സ്ഥാപിതമാകുന്നതോടെ മാത്രം നടപ്പിലാക്കപ്പെടുന്ന ഈ നിയമങ്ങള്‍ ഭരണമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആവശ്യമില്ലാത്തതിനാല്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. ശേഷിക്കുന്നത് സിവില്‍-ക്രിമിനല്‍ നിയമങ്ങളാണ്. ഇസ്‌ലാമിക രാഷ്‌ട്രം നിലവിലില്ലെങ്കിലും ആരാധനകളും ഇടപാടുകളും ഉള്‍പ്പെടുന്ന സിവില്‍ നിയമങ്ങള്‍ നടപ്പിലാക്കല്‍ മുസ്‌ലിം സമൂഹത്തിന്റെ നിര്‍ബ്ബന്ധ ബാധ്യതയാണ്. നമസ്‌കാരം, സക്കാത്ത് തുടങ്ങിയ അടിസ്ഥാന കര്‍മ്മങ്ങള്‍ ഉപേക്ഷിക്കുന്നതോടെ ഒരാള്‍ മുസ്‌ലിമല്ലാതായി മാറും. അതുകൊണ്ടു തന്നെ ഇവ നടപ്പിലാക്കാന്‍ ഭരണകൂടം ഉണ്ടാകണമെന്നില്ല. പണ്ഡിതന്മാരിലാരും തന്നെ അങ്ങിനെയൊരഭിപ്രായം പറഞ്ഞിട്ടില്ല. രാഷ്‌ട്രത്തിന്റെ അഭാവത്തില്‍ മുസ്‌ലിം സമൂഹം സംഘടിതമായി സക്കാത്ത് ശേഖരിച്ച് വിതരണം ചെയ്യണമെന്ന് അവര്‍ ഫത്‌വ നല്‍കുകയും ചെയ്‌തി ട്ടുണ്ട്. (7) –
ക്രിമിനല്‍ നിയമങ്ങള്‍
ക്രിമിനല്‍ നിയമങ്ങളില്‍ ഉള്‍പ്പെടുന്ന നിര്‍ണ്ണിത ശിക്ഷകള്‍ നല്‍കേണ്ട കുറ്റകൃത്യങ്ങള്‍ എന്തൊക്കെയാ ണെന്ന് ഖുര്‍ആനും ഹദീസും വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. മോഷണം, മദ്യപാനം, കൊലപാതകം, അക്രമം, രാജ്യദ്രോഹം, അംഗഭംഗംവരുത്തല്‍, ദുരാരോപണം, വ്യപിചാരം, സ്വവര്‍ഗ്ഗഭോഗം, കലാപം സൃഷ്‌ടിക്കുന്ന മത പരിത്യാഗം തുടങ്ങിയ ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ക്ക് ജറാഇമുല്‍ ഹുദൂദ് എന്നാണ് ശരീഅത്തിന്റെ സാങ്കേ തിക പ്രയോഗം. ഈ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകളെ ഹുദൂദ് എന്ന് പറയുന്നു. തടയുക എന്നാണതിന്റെ ഭാഷാര്‍ത്ഥം. കുറ്റവാളി വീണ്ടും കുറ്റങ്ങളിലേക്ക് പോകുന്നത് തടയുന്നത് കൊണ്ടാണ് ശിക്ഷകള്‍ക്ക് ഹുദൂദ് എന്ന് പറയാന്‍ കാരണം. (8)
ഇസ്‌ലാമിക രാഷ്‌ട്രം സ്ഥാപിക്കപ്പെട്ട ശേഷം മാത്രമേ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ പാടുള്ളൂ. ഭരണാധികാരിയോ അദ്ദേഹം അനുവാദം നല്‍കിയ പ്രതിനിധികളോ ആണ് അത് ചെയ്യേണ്ടത്. പ്രജകള്‍ക്ക് അവ കയ്യിലെടുക്കുവാനോ സ്വതന്ത്രമായി കൈകാര്യം ചെയ്യുവാനോ പാടുള്ളതല്ല. അപ്രകാരം രാഷ്‌ട്രത്തിന്റെ അഭാവത്തില്‍ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ അവ നടപ്പിലാക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. മുസ്‌ലിം ലോകത്തെ പൗരാണികരും ആധുനകരുമായ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ ഏകാഭിപ്രായക്കാ രാണ്. (9) �ഭരണാധികാരിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ അല്ലാതെ ശിക്ഷകള്‍ നടപ്പിലാക്കരുത്. സമൂഹ നന്മക്കായി നിശ്ചയിക്കപ്പെട്ട അല്ലാഹുവിന്റെ അവകാശമാണത്. അതുകൊണ്ടു തന്നെ സമൂഹത്തിന്റെ പ്രതിനിധിയായ ഭരണാധികാരിയെയാണ് അത് ഏല്‍പ്പിക്കേണ്ടത്. കാരണം അവ നടപ്പിലാക്കാന്‍ അന്വേഷ ണവും ഇജ്‌തിഹാദും ആവശ്യമാണ്. അല്ലെങ്കില്‍ തെറ്റുകള്‍ സംഭവിക്കും. ശിക്ഷ നടപ്പിലാക്കുന്ന സ്ഥലങ്ങളില്‍ അദ്ദേഹം ഹാജറുണ്ടാകണമെന്നില്ല.� (10) മോഷ്‌ടാവിനെ കരഛേദം ചെയ്യാന്‍ കല്‍പ്പിക്കുന്ന ഖുര്‍ആന്‍ സൂക്തം (അല്‍ മാഇദ: 38,39) വിശദീകരിച്ചുകൊണ്ട് ശഹീദ് സയ്യിദ് ഖുതുബ് എഴുതുന്നു: ഈ പാഠത്തില്‍ വന്നിട്ടുള്ള വിധികളെല്ലാം തന്നെ-ജീവനും പൊതുസമാധാനത്തിനുമെതിരിലുള്ള കയ്യേറ്റത്തിന്റേതാകട്ടെ. സാമ്പത്തിക അക്രമത്തിന്റേതാകട്ടെ-മുസ്‌ലിം സമൂഹത്തിലും ഇസ്‌ലാമിക ഗേഹത്തിലും മാത്രമേ നടപ്പിലാക്കപ്പെടുക യുള്ളൂ� (11) സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും ഈ വിഷയം വിശദീകരിച്ചിട്ടുണ്ട്. (12) ഭരണാധികാരി ഉണ്ടാവലാണ് ശിക്ഷകള്‍ നടപ്പിലാക്കുന്നതിന്റെ നിബന്ധനകളില്‍ ഒന്ന് എന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കി യിട്ടുണ്ട്. (13) ഭരണാധികാരിയുടെ അനുവാദമില്ലാതെ, അദ്ദേഹത്തിന്റെ പ്രധിനിധികള്‍ക്ക് പോലും ക്രിമിനല്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ അനുവാദമില്ല എന്നതാണ് പ്രബലമായ അഭിപ്രായം. ഇവ്വിഷയകമായി സ്വഹീഹ് ബുഖാരിയില്‍ ഒരു അധ്യായമുണ്ട്. �ഒരു ന്യായാധിപന്‍ തന്റെ മുകളിലുള്ള ഇമാമിന്റെ അനുവാദമില്ലാതെ വധശിക്ഷ വിധിക്കുന്നതിനെക്കുറിച്ച് പറയുന്ന അധ്യായം� എന്നാണ് ബുഖാരി അതിന്ന് തലക്കെട്ട് നല്‍കിയി ട്ടുള്ളത്. ഇതിലെ ഹദീസുകള്‍ വിശദീകരിക്കവെ ഇബ്‌നുബത്വാല്‍, ഇമാം ത്വഹാവി തുടങ്ങിയവരുടെ അഭി പ്രായങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഇബ്‌നുഹജറുല്‍ അസ്‌ഖലാനി ഈ വിഷയം വിശദീകരിച്ചിട്ടുണ്ട്. (14). പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്ത് അവരുടെ അറിവോ, സമ്മതമോ ഇല്ലാതെ ആരെയും ശിക്ഷിച്ചി രുന്നില്ല. അതിനാല്‍ ഭരണാധികാരിയുടെ അനുവാദമില്ലാതെ ശിക്ഷകള്‍ നടപ്പിലാക്കുവാന്‍ പാടുള്ളതല്ല. (15) അബൂ മൂസല്‍ അഅ്‌സരി യമനില്‍ ഭരണാധികാരിയായിരിക്കെ അദ്ദേഹത്തിന്റെ അനുവാദം ലഭിക്കാതെ മുആദ്‌ബ്‌നുജബല്‍ ശിക്ഷകള്‍ നടപ്പിലാക്കാറുണ്ടായിരുന്നില്ല (16). ഭരണാധികാരിയുടെ അനുവാദമില്ലാതെ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നവര്‍ കുറ്റക്കാരാണ്. അവരെ ശിക്ഷിക്കുകയോ, ശിക്ഷണ നടപടികള്‍ക്ക് വിധേയരാകുകയോ ചെയ്യേണ്ടതാണ്. ഇമാം നവവി ഈ വിഷയം വിശദീകരിച്ചിട്ടുണ്ട്. പ്രതിക്രിയക്ക് അനുവാദ മുള്ള വ്യക്തികള്‍ക്ക് ഭരണാധികാരിയുടേയോ പ്രതിനിധിയുടേയോ അനുവാദമില്ലാതെ അത് നടപ്പിലാക്കുവാന്‍ പാടുള്ളതല്ല. അനുവാദമില്ലാതെ നിയമം കയ്യിലെടുത്ത്, സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷണനടപടികള്‍ സ്വീകരിക്കണം. ചില പണ്ഡിതന്മാരാകട്ടെ പ്രതിക്രിയ തന്നെ നടപ്പിലാക്കണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. (17) ഇസ്‌ലാമിക രാഷ്‌ട്രത്തിനകത്താണ് ഇത്.
എന്നാല്‍ ഒരു അനിസ്‌ലാമിക രാഷ്‌ട്രത്തിലാണ് ഇതെങ്കില്‍ കൂടുതല്‍ ഗുരുതരമായി മാറുന്നു. പ്രത്യേകിച്ചും ശരീഅത്തിലെ ക്രിമിനല്‍ നിയമങ്ങളുടെ ഗണത്തില്‍പ്പെടുന്ന, മുസ്‌ലിംകള്‍ക്കെതിരിലുള്ള അക്രമങ്ങളെ പ്രതിരോധിക്കുക. അക്രമികള്‍ക്കെതിരെ സായുധ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ സായുധ ജിഹാദുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വ്യക്തികളും, സംഘടനകളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നതെങ്കില്‍ അത് സൃഷ്‌ടിക്കുന്ന അപകടങ്ങളും ദുരന്തങ്ങളും വിവരണാതീതമായിരിക്കും. കാരണം. ഒന്നാമതായി ഇസ്‌ലാം വ്യക്തികള്‍ക്ക് നടപ്പിലാക്കുവാന്‍ അനുവാദം നല്‍കിയിട്ടില്ലാത്ത ക്രിമിനല്‍ നിയമങ്ങള്‍ കയ്യിലെടുക്കുന്നത് ദീനി കല്‍പ്പനയുടെ ലംഘനമാണ്. രണ്ടാമതായി ഏതൊരു രാഷ്‌ട്രത്തിലാണോ അവ നടപ്പിലാക്കുന്നത് അവിടുത്തെ നിയമവ്യവസ്ഥയുടെ ലംഘനവും. അതുവഴി അവിടെ അരാജകത്വവും കുഴപ്പങ്ങളും സൃഷ്‌ടിക്കു വാന്‍ കാരണമാകുകയും ചെയ്യും. മാത്രമല്ല ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തെറ്റിദ്ധരിപ്പിക്കുവാന്‍ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കുകയുള്ളൂ.
സൂചിക
1. സൂറത്തുസ്സ്വഫ് 10-13
2. സൂറത്തുല്‍ ഹജ്ജ്-78
3. സൂറത്തുന്നഹ്‌ല്‍-125
4. അത്തശ്‌രീഉല്‍ ജിനാഈ 1/8, അശ്ശരിഅതുല്‍ ഇലാഹിയ്യ ലല്‍ഖാനുനുല്‍വദ്‌ഇയ്യ-23
5. അസ്സിയാസതുശ്ശറഇയ്യ: 172-173, ശാഹുല്‍ അഖാഇദ് 132-133
6. അല്‍ഫര്‍ദുവദ്ദൗലവശ്ശരീഅതുല്‍ ഇസ്‌ലാമിയ്യ: 11-12, അല്‍ഫിഖ്‌ഹു അലല്‍മദാഹിബില്‍ അര്‍ബഅ: 5/410
7. ഫിഖ്‌ഹുസ്സക്കാത്ത് 1/24-26
8. അല്‍ഫിഖ്‌ഹു അലല്‍മദാഹിബില്‍ അര്‍ബഅ: 5/415 ഫിഖ്‌ഹുസ്സുന്ന
9. ഫത്‌ഹുല്‍ ബാരി 12/181-182, ഫതാവാ ഇബ്‌നുതൈമിയ്യ: 8/367
10. അത്തശ്‌രീഉല്‍ ജിനാഈ 1/444. അല്‍ മുഗ്നി 8/176-177
11. ഖുര്‍ആനിന്റെ തണലില്‍ 4/142
12. തഫ്‌ഹീമുല്‍ ഖുര്‍ആന്‍ 3/317
13. അല്‍ ഫിഖ്‌ഹുല്‍ ഇസ്‌ലാമി വഅദില്ലത്തുഹു 6/52 അസ്സിയാസത്തുശ്ശഇയ്യ-98
14. ഫത്‌ഹുല്‍ ബാരി 13/115-116
15. അത്തശ്‌രീഉല്‍ ജിനാഈ 1/44, അല്‍ ഫിഖ്‌ഹു അലല്‍ മദാഹിസില്‍ അര്‍ബഅ 5/416
16. ഫത്‌ഹുല്‍ ബാരി 12/231
17. റൗദതുത്ത്വാലിബീന്‍ 9/221