DESIGN.
CREATIVE.
INNOVATIVE.
എഴുത്തുകാരന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, സാമൂഹിക പ്രവർത്തകൻ.
വയനാട് ജില്ലയിലെ പിണങ്ങോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീസ് വില്ലേജ് ഫൗണ്ടേഷന്റെ സെക്രട്ടറി, കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രബോധനം വാരികയുടെ സീനിയർ സബ് എഡിറ്റർ.മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തില്‍ ആക്കോട് ആറ്റുപുറത്ത് അബൂബക്കര്‍ മാസ്റ്ററുടെയും വാഴക്കാട് എം.ടി ജുവൈരിയയുടെയും മകനായി 1977-ല്‍ ജനനം. വാഴക്കാട് ഗവ. ഹൈസ്‌കൂള്‍, കാസര്‍കോട് ആലിയാ അറബിക് കോളേജ് എന്നിവിടങ്ങളില്‍ പഠനം.കോട്ടക്കല്‍ പറപ്പൂര്‍ ഇസ്‌ലാമിയാ കോളേജ്, കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം അറബിക് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 2006 മുതല്‍ പ്രബോധനം വാരികയുടെ എഡിറ്റോറിയൽ ബോർഡ് മെമ്പർ. സാംസ്‌കാരിക ദേശീയത്വം, വര്‍ഗീയ ഫാഷിസം, സലഫിസം, സൂഫീ ത്വരീഖത്തുകള്‍, എന്നിവയാണ് പ്രധാന പഠനവിഷയങ്ങള്‍. ഇംഗ്ലീഷ്, അറബി, ഉര്‍ദു ഭാഷകള്‍ കൈകാര്യം ചെയ്യും. മാധ്യമം, പച്ചക്കുതിര, ചന്ദ്രിക, പ്രബോധനം, ബോധനം, ശബാബ്, തേജസ്, ആരാമം തുടങ്ങിയവയില്‍ എഴുതുന്നു. സുഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്തു, നിരവധി യാത്രാവിവരണ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഒപ്പന, നാടകം, സംഗീതശില്പം തുടങ്ങിയവക്ക് പാട്ടുകളും സ്ക്രിപ്റ്റുകളും എഴുതി സംവിധാനം ചെയ്തു.
പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍
1. സ്‌ഫോടന ഭീകരതയുടെ സംഘപരിവാര്‍ പരമ്പര (ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2011)
2. സംഘപരിവാര്‍: വര്‍ഗീയ ഫാഷിസവും വിദേശ ഫണ്ടിംഗും
(പ്രതീക്ഷ ബുക്‌സ്, കോഴിക്കോട്)
3. ഇസ്‌ലാമിലെ ത്വരീഖത്തും ത്വരീഖത്തിലെ ഇസ്‌ലാമും
(വചനം ബുക്‌സ്, കോഴിക്കോട്)
4. കമലാ സുറയ്യ സഫലമീ യാത്ര - എഡിറ്റര്‍.
(വചനം ബുക്‌സ്, കോഴിക്കോട് 2009)
5. പ്രസ്ഥാന യാത്രകള്‍ -എഡിറ്റര്‍. (ഐ.പി.എച്ച്, കോഴിക്കോട്)
6. നവോത്ഥാന ധര്‍മങ്ങള്‍- സമാഹരണം (ഐ.പി.എച്ച്, കോഴിക്കോട്)
7. കമലാ സുറയ്യ സംസാരിക്കുന്നു - എഡിറ്റര്‍. (എജ്യുമാര്‍ട്ട്, കോഴിക്കോട്)
8. സംവാദത്തിന്റെ സംസ്കാരം
(വിചാരം ബുക്സ് തൃശൂർ)
സഖി; പി.എ ഉസ് വത് ജഹാൻ
മക്കൾ ; ദിൽഷാൻ അഹ്മദ്, അമൽ ഷാദിൻ, അൻഫസ് ഹാദി